അടിമാലി: ആരോഗ്യജാഗ്രതയുടെ ഭാഗമായി ആർദ്രം ജനകീയ കാമ്പയിനോടനുബന്ധിച്ച് ജനകീയ കൂട്ടനടത്തവും ബോധവത്കരണ പരിപാടികളും നാളെ ഉച്ചകഴിഞ്ഞ് 2 ന് ഇരുമ്പുപാലത്ത് നടക്കും . ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കാലേക്കൂട്ടിയുള്ള രോഗനിർണ്ണയവും സമയബന്ധിത ചീകിത്സകളും സാധ്യമാക്കുന്നതിനായി പൊതുസമൂഹത്തിൽ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച ശരിയായ അവബോധം സൃഷ്ടിക്കുന്നതിനുമായി അടിമാലി പഞ്ചായത്തിന്റെയും ദേവിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ .ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുംകൂട്ടനടത്തവും പൊതു സ്‌ക്രീനിങ്ങും നടത്തും. ഇതിനോടനുബന്ധിച്ച് പ്രദർശനങ്ങൾ, ബോഡിഷോ, ഫ്‌ളാഷ് മോബ്, ബോധവത്കരണപരിപാടികൾ രോഗനിർണ്ണയപരിശോധനകൾ എന്നിവയും നടത്തും.