അടിമാലി: ഐക്യട്രേഡ് യൂണിയൻ മദ്ധ്യമേഖലാ ജാഥയ്ക്ക് ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്. ആദ്യ സ്വീകരണ കേന്ദ്രമായ അടിമാലിയിൽ ടൗൺ മുസ്ലിം പള്ളിക്ക് സമീപത്ത്‌നിന്നും സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ജാഥാംഗങ്ങളെ സ്വീകരിച്ചു. തുടർന്ന് ജാഥാ ക്യാപ്ടണ എളമരം കരിമിനെ മന്ത്രി എം എം മണി സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബാബു പി കുര്യാക്കോസ് അദ്ധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ , മുൻ എംഎൽഎ എകെ മണി, എസ് രാജേന്ദ്രൻ എംഎൽഎ , പി എസ് രാജൻ, കെ വി ശശി , സി എ ഏലിയാസ് , പി മുത്തു പാണ്ടി, റഹിം പഴയരി, കെ എം സലിം, ഡോ കെ രാജഗോപാൽ എന്നിവർ നേതൃത്വം നൽകി. എം കമറുദീൻ സ്വാഗതവും കെ എം ഷാജി നന്ദിയും പറഞ്ഞു.