പാലാ: ഗവ.യു.പി.ജി.സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ ചേർന്ന് സൗഹൃദ കൂട്ടായ്മയും ഗുരു വന്ദനവും സംഘടിപ്പിച്ചു. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുപ്പത് വർഷങ്ങൾക്ക് മുമ്പ് പല ക്ലാസുകളിൽ പഠിച്ച വിദ്യാർത്ഥികളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മേരിക്കുട്ടി സേവ്യർ, കെ. ഗോപിനാഥൻ നായർ, ഭാർഗവിക്കുട്ടി, ലീലാമ്മ, ജഗദമ്മ, ഏലിക്കുട്ടി എന്നീ അദ്ധ്യാപകരെ പൊന്നാടയണിച്ച് ആദരിച്ചു. നിർദ്ധനരായ കുട്ടികൾക്ക് നല്കാൻ എം.എൽ.എയ്ക്ക് പഠനോപകരണങ്ങൾ നല്കി. സഹപാഠിക്ക് ഒരു ഭവനമെന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ധനസമാഹരണം ആരംഭിച്ചു. കോ-ഓർഡിനേറ്റർ സൂരജ് കെ.ആർ.അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ നിർവഹിച്ചു. അദ്ധ്യാപകർ അനുഗ്രഹ പ്രഭാഷണവും നടത്തി. ഡോ: രാജീവ് ശാന്തി ആശംസകൾ നേർന്നു. ബാബു വി.ജെ. വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ലാലു പി.എസ്. സ്വാഗതവും വെങ്കിടകൃഷ്ണൻ നന്ദിയും പറഞ്ഞു
---
പാലാ ഗവ. യു.പി.ജി. സ്‌കൂൾ പൂർവ വിദ്യാർത്ഥികൾ നടത്തിയ ഗുരുവന്ദനം പരിപാടി മാണി. സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു