കല്ലറ : കല്ലറ ശ്രീശാരദാ ക്ഷേത്രത്തിലെ മകര സംക്രമ മഹോത്സവം ജനുവരി 10 മുതൽ 15വരെ നടക്കും. 10 ന് പുലർച്ചെ 5 ന് പള്ളിയുണർത്തൽ,​തുടർന്ന് നിർമാല്യ ദർശനം. ഗണപതിഹോമം. ആറിന് ഗുരുപൂജ. തുടർന്ന് പഞ്ചവിംശതി പൂജ,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,​ തുടർന്ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമിക്വത്തിൽ കൊടിയേറ്റ്. എട്ടിന് കലാസന്ധ്യ ഡിവൈ.എസ്.പി കെ.സുഭാഷ് നിർവഹിക്കും. ക്ഷേത്രകലാപരിപാടികളുടെ അനൗൺസർ പി.കെ.ഉത്തമനെ ആദരിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ. 11ന‌് പതിവ് ചടങ്ങുകൾ. വൈകിട്ട് ആറിന് ദേശതാലപ്പൊലി,​ 6.15ന് ഭരതനാട്യം,​ തുടർന്ന് ദീപാരാധ,​ നൃത്തമഞ്ജരി. 8.30ന് നാടകം. 12ന് വൈകിട്ട് 6.15ന് ഗുരുദേവ കീർത്താനാലാപനം. ആറിന് ദേശതാലപ്പൊലി,​ എട്ടിന് സിനി വിഷ്വൽ ഡ്രാമ. 13ന് വൈകിട്ട് 6.15ന് സംഗീതക്കച്ചേരി,​ തുടർന്ന് ദീപാരാധന,​ 8.30ന് മെഗാഷോ. 14ന് രാവിലെ 8.30ന് കാഴ്ചശ്രീബലി,​ ഉച്ചകഴിഞ്ഞ് നാലുമുതൽ കല്ലറപ്പൂരം,​രാത്രി 8ന് ഭക്തിഗാനാഞ്ജലി,​ 10ന് പള്ളിവേട്ട. 15ന് രാവിലെ 9.30ന് വിളക്ക്പൂജ,​ 12ന് ആറാട്ടുസദ്യ,​ 4.30ന് ആറാട്ടുബലി,​ 6.30ന് ആറാട്ടുപുറപ്പാട്ട്,​ തുടർന്ന് കളമ്പുകാട് ഗുരുമന്ദിരംകടവിൽ ആറാട്ട്,​ ഏഴിന് ഹൃദയജപ ലഹരി,​ ആറാട്ട് തിരിച്ചെഴുന്നള്ളിക്കൽ,​ വലിയകാണിക്ക.