ടി.വി.പുരം: മൂത്തേടത്തുകാവ് കെ.വിശ്വനാഥൻ ഗ്രന്ഥശാല, പുരോഗമന കലാസാഹിത്യസംഘം, മഹാകവി കുമാരനാശാൻ സ്മാരക ട്രസ്റ്റ് തോന്നക്കൽ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ ശതാബ്ദിയാഘോഷം നടത്തി. ഗ്രന്ഥശാലക്ക് സമീപം നടന്ന പരിപാടി വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.ആർ.സാബു അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാദസ്വരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.സുഭാഷിണി, ആരോമൽ ഷിബു, ചിത്രകലാരംഗത്തെ നവ പ്രതിഭയായ ബദരീനാഥ് എന്നിവരെ അനുമോദിച്ചു. അമൽറോയ് കവിതാവതരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് കെ.സി. കുമാരൻ, ഉദയവർമ്മ, മീനു മോഹൻ, ബിജു കാക്കനാട് എന്നിവർ സംസാരിച്ചു. തുടർന്ന് വർഷാന്ത ഗീതങ്ങൾ എന്ന സംഗീത പരിപാടി അരങ്ങേറി.