വൈക്കം: കേരള വിധവ വയോജനക്ഷേമസംഘം താലൂക്ക് ഭാരവാഹിയായിരിക്കെ തട്ടിപ്പു നടത്തിയ കുറുപ്പന്തറ തണ്ടാത്തിപ്പറമ്പിൽ രാധികയെയും കുടുംബാംഗങ്ങളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കൂട്ടധർണ്ണ ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശശീന്ദ്ര കുറുപ്പന്തറ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രമതി മഞ്ചുഷ, ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ കാളാശേരി, ലീലാമ്മ പാണകുഴി, ചന്ദ്രികാദേവി എന്നിവർ പ്രസംഗിച്ചു.