ഈരാറ്റുപേട്ട: ആധുനിക സൗകര്യങ്ങളോടെയുള്ള 108 ആംബുലൻസ് ഈരാറ്റുപേട്ടയ്ക്കും ലഭിച്ചു. ആദ്യഘട്ടത്തിൽ കോട്ടയം ജില്ലയിൽ 17ഓളം സ്ഥലങ്ങളിൽ ആംബുലൻസ് അനുവദിച്ചെങ്കിലും ഈരാറ്റുപേട്ടയ്ക്ക് ലഭ്യമായിരുന്നില്ല. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആംബുലൻസ് ലഭിപ്പോൾ ജനസാന്ദ്രതയേറിയ ഈരാറ്റുപേട്ടയിൽ ലഭിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യമന്ത്രിയ്ക്കും നിവേദനങ്ങൾ നൽകിയിരുന്നു. തുടർന്നാണ് ഈരാറ്റുപേട്ടയ്ക്ക് ആംബുലൻസ് ലഭിച്ചത്.