peetha-pathaka

ചങ്ങനാശേരി: കുറിച്ചി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെയും അദ്വൈതവിദ്യാശ്രമത്തിന്റെയും നേതൃത്വത്തിലുള്ള ഇരുചക്രവാഹന ശിവഗിരി തീർത്ഥാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജശ്രീ പ്രണവം അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പീതപതാക ക്യാപ്ടൻ തുളസീധരൻ വേങ്ങൂരിനു കൈമാറി. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ തീർത്ഥാടന സന്ദേശം നല്കി. ഗിരീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ വാഹനപൂജയും നടന്നു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ഷിബു മൂലേടം, ശ്രീനാരായണ സർഗവേദി പ്രസിഡന്റ് പി.എസ് ശിവദാസ്, വൈസ് പ്രസിഡന്റ് പ്രമോദ് തടത്തിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, പ്രഭ എം.രാജ്, കുഴിമറ്റം ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ, ചെറുകര ശാഖാ പ്രസിഡന്റ് ശിവദാസ് ആതിര, ജോയിന്റ് സെക്രട്ടറി ഷെൻസ് സഹദേവൻ, ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് മനന്താനം എന്നിവർ പങ്കെടുത്തു.