കോട്ടയം: മൂന്നു ദിവസത്തേയ്ക്ക് ആരംഭിച്ച ശിവഗിരി സ്‌പെഷൽ ട്രെയിനിന്റെ ആദ്യദിനയാത്രയിൽ ചിങ്ങവനത്തു പിടിച്ചിട്ടതു മൂന്നു മണിക്കൂർ. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് റെയിൽവേ പ്രത്യേകമായി അനുവദിച്ച സ്‌പെഷ്യൽ ട്രെയിനാണ് ഇന്നലെ തിരികെയുള്ള യാത്രയിൽ മണിക്കൂറുകൾ പിടിച്ചിട്ടത്. രാവിലെ ഏഴിന് ആരംഭിച്ച് തിരികെ വൈകിട്ട് 5.30നു കോട്ടയത്ത് എത്തും വിധമായിരുന്നു സമയ ക്രമീകരണം. ഉച്ചയ്ക്ക് 1.30ന് വർക്കലയിൽ നിന്നു പുറപ്പെട്ട ട്രെയിൻ 5.30ന് എത്തേണ്ടതായിരുന്നുവെങ്കിലും മൂന്നു മണിക്കൂർ ചിങ്ങവനത്തു പിടിച്ചിട്ടതിനെത്തുടർന്ന് എട്ടരയ്ക്കു ശേഷമാണു കോട്ടയത്ത് എത്തിയത്.