കോട്ടയം : വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ വീട്ടമ്മയെ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കറുകച്ചാൽ പരുത്തിമ്മൂട് സ്വദേശി സുജിത്ത് കുമാറിന്റെ ഭാര്യ സവിത (40) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയത്. സംഭവത്തിൽ അയൽവാസികളായ മാത്യു , ജോയി , ലീലാമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പത്തു വർഷത്തിലേറെയായി , രണ്ടു വീട്ടുകാരും തമ്മിൽ വഴിത്തർക്കം നിലവിലുണ്ട്.