കൊല്ലാട്: ചർച്ചകൾ പോലുമില്ലാതെ ജനജീവിതത്തെ ബാധിക്കുന്ന പല ബില്ലുകളും ബി.ജെ.പി പാർലമെന്റിൽ പാസാക്കുകയാണന്ന് രമ്യ ഹരിദാസ് എം.പി ആരോപിച്ചു. പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ വർദ്ധിക്കുന്ന ക്രൂരതകളെക്കുറിച്ച് പാർലമെന്റിൽ ഉന്നയിക്കാൻ സമ്മതിക്കുന്നില്ലെന്നും ഇത് ജനാധിപത്യ ലംഘനമാണെന്നും എം.പി. പറഞ്ഞു. കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ ഹരിദാസ്. മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.പി.സജീന്ദ്രൻ, ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി.സെക്രട്ടറി നാട്ടകം സുരേഷ്, ഡി.സി.സി ജനറൽസെക്രട്ടറി യൂജിൻ തോമസ്, അഡ്വ.സിബി ചേനപ്പാടി, ജോർജ്കുട്ടി, ഗിരിജാ തുളസീധരൻ, തമ്പാൻ കുര്യൻ വർഗീസ്, വൈശാഖ്, മാത്യു കിഴക്കേടം, തങ്കമ്മ മാർക്കോസ്, ആനി മാമ്മൻ, റ്റി.റ്റി.ബിജു, ഉദയകുമാർ, വത്സല അപ്പുക്കുട്ടൻ, അജീസ് സ്‌കറിയ, തങ്കച്ചൻ ചെറിയമഠം എന്നിവർ പ്രസംഗിച്ചു.