വൈക്കം : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള വനിതാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീല തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ലിസി കുര്യൻ (പ്രസിഡന്റ്), ജീനാ തോമസ്, ബിന്ദുമോൾ. ജി (വൈസ് പ്രസിഡന്റുമാർ), ആനി മാത്യു, സുധ സന്തോഷ്, ഷിജി വിൻസെന്റ് (സെക്രട്ടറിമാർ), ഷിബി സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മാധവൻകുട്ടി കറുകയിൽ, ജോയി ചെറുപുഷ്പം, എബ്രഹാം പഴയകടവൻ, പി.വി.കുര്യൻ, റജി ആറാക്കൽ, സെബാസ്റ്റ്യൻ ആന്റണി, ലൂക്ക് മാത്യു, ബെപ്പിച്ചൻ തുരുത്തിയിൽ, അഡ്വ: ആന്റണി കളമ്പുകാടൻ, എം.സി.എബ്രഹാം, മോളി ആന്റണി, മോളി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.