കോട്ടയം : ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാണക്കാരി പഞ്ചായത്തിലെ സമരപ്രചാരണ ജാഥ നാളെ പര്യടനം നടത്തും. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സക്കറിയ സേവ്യറാണ് ജാഥാ ക്യാപ്റ്റൻ. കടപ്പൂരിൽ ജാഥ എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കാണക്കാരി ജംഗ്ഷനിൽ ജാഥ സമാപിക്കും.