nivedhanam

കുറിച്ചി : കുന്നലിക്കപ്പടി ചിറവംമുട്ടം നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മിസോറാം ഗവ‌ർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗം ബി.ആർ. മഞ്ജീഷിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ്, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണ മേനോൻ, കെ.ജി. രാജ്മോഹൻ, എം.ബി. രാജഗോപാൽ, എൻ.പി. കൃഷ്ണകുമാർ, ഗോപകുമാർ ചൂരക്കാട് ,വിനോദ് തുടങ്ങിയവർ പങ്കെടുത്തു.