ചങ്ങനാശേരി : മാടപ്പള്ളി വൈ.എം.എ. ലൈബ്രറിയിൽ നടത്തിവരുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം തൃക്കൊടിത്താനം സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ നിർവ്വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ആർ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, പി.ആർ. ബാലൻ, അരുൺ കെ. ഗോപി എന്നിവർ പങ്കെടുത്തു.