കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹെസ്‌കൂൾ ശതാ‌ബ്‌ദി ആഘോഷം 3 ന് വൈകിട്ട് 3.30 ന് സെന്റ് മേരീസ് പാരിഷ് ഹാളിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ ഡോ.ജോസഫ് മുണ്ടകത്തിൽ ആമുഖ പ്രഭാഷണം നടത്തും. ചടങ്ങുകളുടെ ഭാഗമായി ഇന്ന് വൈകിട്ട് 3.30 ന് നഗരം ചുറ്റി വിളംബര ജാഥ നടക്കും. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിന്റ സാമൂഹ്യ സേവന പദ്ധതികൾക്കും തുടക്കമാവും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായം, സാഹിത്യ - സാംസ്‌കാരിക സമ്മേളനം, ചലച്ചിത്ര സമ്മേളനങ്ങൾ എന്നിവ നടക്കും.