കോട്ടയം: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുട്ടമ്പലം സെന്റ് മാർക്ക്‌സ് സി.എസ്.ഐ പള്ളിയുടെ ആഭിമുഖ്യത്തിൽ തുറസായ സ്ഥലത്ത് ആണ്ടവസാന പ്രാർത്ഥനയും പുതുവത്സര ആരാധനയും നടത്തി. ഇടവക വികാരി റവ.ടി.ജെ ജോൺ, സെക്രട്ടറി ബൈജു സി.ജേക്കബ്, ടി.എം സൈമൺ, മാത്യു സക്കറിയ, ജോമോൻ മൂലയിൽ എന്നിവർ ആരാധനകൾക്ക് നേതൃത്വം നൽകി.