കോട്ടയം : പൊതുപണിമുടക്കിന്റെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ നയിക്കുന്ന തെക്കൻമേഖലാ വാഹന സാംസ്‌കാരിക കലാജാഥ നാളെ വൈകിട്ട് 5 ന് പെരുവയിൽ എത്തിച്ചേരും. 3 ന് രാവിലെ 9 ന് പര്യടനം കുറവിലങ്ങാട് (പള്ളിക്കവല) നിന്ന് ആരംഭിക്കും. ഏറ്റുമാനൂർ (പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം) രാവിലെ 11ന് എത്തിച്ചേരുന്ന ജാഥ, ഉച്ചയ്‌ക്ക് 1 ന് കഞ്ഞിക്കുഴി (ബസ് സ്റ്റോപ്പിന് സമീപം), വൈകിട്ട് 3.30 ന് കുമരകം ചന്തക്കവലയിലാണ് സമാപനം.