മണിമല: മണിമല വൈ.എം.സി.എയും സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളും എസ്.പി.സിയും സംയുക്‌തമായി പ്ലാസ്റ്റിക്ക് രഹിത മണിമലയ്‌ക്കായി നടത്തുന്ന മാരത്തൺ നാളെ രാവിലെ എട്ടിന് കരിക്കാട്ടൂർ കവലയിൽ നിന്നും ആരംഭിച്ച് മണിമല ബസ് സ്റ്റാൻഡിൽ സമാപിക്കും. മണിമല വൈഎം.സി.എ പ്രസിഡന്റ് പി.ജെ ജോസഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്യും. മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ ഷാജു ജോസ് ഫ്ലാഗ് ഓഫ് ചെയ്യും.