കോട്ടയം: പുരോഗമന കലാസാഹിത്യ സംഘം നീണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൗരത്വ നിയമം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ പ്രഫ.ഡോ.കെ.എം സീതി ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് കെ.പി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി പി.പത്മകുമാർ ആശംസപ്രസംഗം നടത്തി. സെക്രട്ടറി പി.സി സുകുമാരൻ, ജോ.സെക്രട്ടറി ജീന ബിനു എന്നിവർ പ്രസംഗിച്ചു.