വൈക്കം: അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനേകം പേരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ പരിഷ്‌കൃത സമൂഹമെന്ന് സാഹിത്യകാരി കെ.ആർ മീര. പുരോഗമന കലാസാഹിത്യസംഘം വൈക്കം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച നമ്മൾ ഒന്ന് സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈക്കം സത്യഗ്രഹ സ്മാരകഹാളിലെ നെല്ലിമരച്ചുവട്ടിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് കെ.സി കുമാരൻ അദ്ധ്യക്ഷനായി. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ സ്‌നേഹസന്ദേശം നൽകി. ജെ.ജെ പ്രദീപ് 2019ൽ വേർപെട്ടവരെ അനുസ്മരിച്ചു. നഗരസഭാ ചെയർമാൻ പി.ശശിധരൻ സ്മൃതിദീപം തെളിയിച്ചു. പു.ക.സ ജില്ലാ സെക്രട്ടറി അഡ്വ. ചന്ദ്രബാബു, പ്രദീപ് മാളവിക, അഡ്വ. അംബരീഷ് ജി.വാസു തുടങ്ങിയവർ സംസാരിച്ചു. കവി അജീഷ് ദാസന്റെ കവിതയും ഉണ്ടായി. ഏരിയാ സെക്രട്ടറി കെ.കെ ശശികുമാർ സ്വാഗതവും ഓമന ബാഹുലേയൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്മൃതിലയം സംഗീതനിശയും അരങ്ങേറി.