taluq-hospital
അടിമാലി താലൂക്ക് ആശുപത്രി

അടിമാലി: അടിമാലിയിലും പരിസരപഞ്ചായത്തുകളുടെ ആശ്രയകേന്ദ്രമായ താലൂക്ക് ആശുപത്രിയുടെ വികസനം പുതുവർഷത്തെ പ്രതീക്ഷയാണ്.വെളളത്തൂവൽ, കൊന്നത്തടി, പള്ളിവാസൽ, ബൈസൺവാലി, മൂന്നാർ, ചിന്നക്കനാൽ, ദേവികുളം, മറയൂർ, വട്ടവട, ഇടമലക്കുടി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയം അടിമാലി താലൂക്ക് ആശുപത്രി .എന്നാൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നതിനുള്ള സ്റ്റാഫ് പാറ്റേണുകളോ, കിടത്തി ചികിത്സ സംവിധാനമോ ഇല്ല. 50 ൽ പരം ആദിവാസി കുടികളിലെ നിർദ്ദനരായ രോഗികളുടെ ഏക ആശ്രയമായ അടിമാലി താലൂക്ക് ആശുപത്രിയിൽബ്ലഡ് ബാങ്കോ, 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സറേ യുണിറ്റോ ഇല്ല. കൊച്ചി ധനുഷ് കോടിദേശിയ പാതയിൽ നിരന്തരമായി വാഹന അപകടത്തിൽ പെട്ട് നിരവധി ജീവനകളാണ് പൊലിയുന്നത്. ഗുരുതരമായ പരിക്കേൽക്കുന്നവർ അടിമാലിയിൽ നിന്നും 85 കിലോ മീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോൾജീവിതം തിരികെകിട്ടുക വിരളമാണ്. ട്രോമാകെയർ യൂണിറ്റ് ആരംഭിക്കുക എന്നതും പുതുവർഷപ്രതീക്ഷയാണ്.