കോട്ടയം: ദർശനഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചയും നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ ജനുവരിമാസം ഇറാനിയൻ ഫിലിം ഫെസ്റ്റിവൽ നടക്കും. ഇന്ന് വൈകിട്ട് 5.30ന് ജാഫർപനാഹിയുടെ 'ഓഫ് സൈഡ്". 9ന് 'എബൗട്ട് എല്ലി". 15ന് 'എ സെപ്പറേഷൻ". 22ന് ദ സെയ്‌ൽസ്‌മാൻ", 29ന് 'ദ വാർഡൻ". എല്ലാ ബുധനാഴ്ചയും 5.30ന് ദർശന ഓഡിറ്റോറിയത്തിലാണ് സിനിമാ പ്രദർശനം.