അയ്മനം: ഇരുപതു വർഷമായി തരിശ് കിടന്ന കുടയംപടി മള്ളൂർ പാടത്ത് കർഷകർ വിത്ത് വിതച്ചു. 60 ഏക്കർ വരുന്ന പാടത്ത് കൃഷി വകുപ്പും പാടശേഖര സമിതിയും ചേർന്ന് ജനകീയ കൂട്ടായ്മയിലാണ് വിത ഉത്സവം നടത്തിയത്. ഇതോടെ അയ്മനം സമ്പൂർണ്ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. അനീഷ്‌കുമാർ കൃഷി ഓഫീസർമാരായ ജോത്സ്യന മോൾ കുര്യൻ, നസ്സിയ സത്താർ, പാടശേഖര സമിതി ഭാരവാഹികളായ എം.പി. ദേവപ്രസാദ്, പി.വി. അനിൽ കുമാർ, രാജു കുര്യൻ എന്നിവർ സംസാരിച്ചു. കൃഷിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപയും ഇറിഗേഷൻ വകുപ്പ് നാല് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.