കോട്ടയം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റാഫീസ് മാർച്ചു ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിനൈനാൻ, പി.ജി ഗോപി ,സന്തോഷ് കാലാ , അനിൽ മാടപ്പള്ളി , തുടങ്ങിയവർ പ്രസംഗിച്ചു.