പാലാ: മാനസികനില തെറ്റി ജീവിതം മറന്നവർക്കൊപ്പം ചേർന്ന് പുതുവത്സരത്തെ വരവേറ്റും ഭക്ഷണം വിളമ്പി നൽകിയും ഒപ്പം കഴിച്ചും പാലാ ജനമൈത്രി പൊലീസും ജനസമിതി പ്രവർത്തകരും. മരിയസദനത്തിലെ 450 ഓളം അന്തേവാസികൾക്ക് ഇന്നലെ ഉച്ചഭക്ഷണം നൽകിയും ആശംസകൾ പങ്കിട്ടുമാണ് അവർക്കൊപ്പം പുതുവത്സരം ആഘോഷിച്ചത്. പാലാ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.ജെ.കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ്, മരിയസദനം പി.ആർ.ഒ നിഖിൽ, ജനസമിതി അംഗങ്ങളായ ടി.എൻ. രാജൻ, ഡയാന, റെജി ഭരണങ്ങാനം, ഡോ. പി.ഡി. ജോർജ്ജ്, ബൈജു കൊല്ലംപറമ്പിൽ, ജെയിംസ്, സജി രചന എന്നിവർ നേതൃത്വം നൽകി.