പാലാ: ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 6ന് കൊടിയും കൊടിക്കയറും സമർപ്പണം, 8ന് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി നാരായണൻ ഭട്ടതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തിരുവരങ്ങിന്റെ ഉദ്ഘാടനം വൈകിട്ട് 6.15ന് മാണി സി.കാപ്പൻ എം.എൽ.എ നിർവ്വഹിക്കും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പരമേശ്വരൻ നായർ പുത്തൂർ അദ്ധ്യക്ഷനാകും. നഗരസഭ കൗൺസിലർ ബിജി ജോജോ, അഡ്വ. എൻ.കെ. നാരായണൻ നമ്പൂതിരി, ബി. രാധാകൃഷ്ണമേനോൻ, ബിജു കൊല്ലപ്പള്ളി, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വി.കെ. അശോകൻ, നാരായണൻകുട്ടി അരുൺ നിവാസ്, അഡ്വ.രാജേഷ് പല്ലാട്ട് എന്നിവർ പ്രസംഗിക്കും. മാദ്ധ്യമ പ്രവർത്തകരായ സുനിൽ പാലാ, ജി. അരുൺ, ഒ.എൻ.വി യുവസാഹിത്യ പുരസ്‌കാര ജേത്രി അനഘ ജെ.കോലത്ത്, ഗാനരചയിതാവ് സിബി അമ്പലപ്പുറം, വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഭദ്ര യോഗേഷ്, മാസ്റ്റർ വിഘ്‌നേഷ്, സന്തോഷ്, കുമാരി സേതു പി.ആർ, അഞ്ജലി അജി, രാധിക സുകു എന്നിവരെ ചടങ്ങിൽ ആദരിക്കും. 7ന് മധുരഗീതങ്ങൾ. കൊടിയേറ്റിന് ശേഷം മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന മാജിക്ക് ഷോ.