മുണ്ടാങ്കൽ: സെന്റ് ഡോമിനിക്‌സ് പള്ളിയിൽ വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായി ഇന്ന് മുതൽ 13 വരെ ആഘോഷിക്കും. നാളെ മുതൽ 10 വരെ 9 ദിവസം വി. അന്തോനീസിന്റെ നൊവേനയും നടത്തും. ഇന്ന് വൈകിട്ട് 4 മണിക്ക് ജപമാലയും തുടർന്ന് കൊടിയേറ്റും ആഘോഷമായ പാട്ടുകുർബാനയും. നാളെ മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ 5.30നും 10നും വൈകിട്ട് 4 മണിക്കും ജപമാലയും വി. ഡോമിനിക്കിനോടുള്ള പ്രാർത്ഥനയും പാട്ടുകുർബാനയും വി. അന്തോനീസിനോടുള്ള നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. നാളെ മുതൽ 9 വരെ കുടുംബവിശുദ്ധീകരണ സന്ദേശ കലാപരിപാടികൾ വൈകിട്ട് 7 മുതൽ നടത്തും. 10ന് വൈകിട്ട് 7ന് മരിയസദനത്തിന്റെ കലാസന്ധ്യയും 11ന് 4 മണിക്ക് ആഘോഷമായ പാട്ടുകുർബാനയും തുടർന്ന് ഞൊണ്ടിമാക്കൽ കവലയിലേക്ക് പ്രദക്ഷിണവും. പ്രധാന തിരുനാൾ ദിവസമായ 12ന് വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് പയപ്പാർ പന്തലിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുനാൾ കർമ്മങ്ങളിൽ പാലാ രൂപത സിഞ്ചെല്ലൂസുമാരായ മോൺ ജോസഫ് മലേപറമ്പിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരും റവ. ഡോ. ജോസഫ് തടത്തിൽ, റവ. ഡോ. സൈറസ് വേലംപറമ്പിൽ, റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, റവ. ഫാ. ആന്റണി വറവുങ്കൽ, റവ. ഫാ. ജോസഫ് വടക്കേനെല്ലിക്കാട്ട്, റവ. ഫാ. തോമസ് പുതുപ്പറമ്പിൽ, റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, റവ. ഫാ. തോമസ് കടുത്താനം, റവ. ഫാ. മാത്യു കരീത്തറ സി.എം.ഐ., റവ. ഫാ. ജോസഫ് ചക്കാലക്കൽ, റവ. ഫാ. തോമസ് പുല്ലാട്ട്, റവ. ഫാ. ജോബി വട്ടക്കുന്നേൽ സി.എഫ്.ഐ.സി., റവ. ഫാ. ജോർജ്ജ് അമ്പഴത്തിനാൽ, റവ. ഫാ. ജോർജ്ജ് കിഴക്കേ അരഞ്ഞാണിയിൽ, റവ. ഫാ. ആന്റണി മരിയ വെള്ളാപ്പള്ളിൽ, റവ. ഫാ. ദേവസ്യാച്ചൻ വട്ടപ്പലം, റവ. ഫാ. കുര്യാക്കോസ് നരിതൂക്കിൽ, റവ. ഫാ. തോമസ് വാലുമ്മേൽ, റവ. ഫാ. തോമസ് കാലാച്ചിറ, റവ. ഫാ. ജിനു മച്ചുകുഴിപുത്തൻപുര സി.എം.ഐ. എന്നിവർ പങ്കെടുക്കുന്നതാണെന്ന് വികാരി ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ അറിയിച്ചു.