ചിറക്കടവ്: മന്ദിരം എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്‌കൂളിലെ കുട്ടികൾക്ക് പുതുവത്സര സമ്മാനമായി ബസ് എത്തി. സ്‌കൂൾ മാനേജ്‌മെന്റാണ് പുതിയ ബസ് കുട്ടികളുടെ യാത്രക്കായി സമ്മാനിച്ചത്. പൊൻകുന്നം എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. മാനേജർ കെ.ആർ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ഉഷ ശ്രീകുമാർ, കരയോഗം സെക്രട്ടറി പി.പി. ശശിധരൻ നായർ, പ്രഥമാദ്ധ്യാപിക ഡി.ഗീതാകുമാരി, അശോക് കുമാർ, രാജമ്മ, ഇന്ദിരാഭായി തുടങ്ങിയവർ പ്രസംഗിച്ചു.