വാഴൂർ:വെട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് നിർവഹിച്ചു.
ജനുവരി നാലുവരെ രാവിലെ 8ന് ശ്രീബലി, 12.30ന് ഉത്സവബലി ദർശനം, 1ന് അന്നദാനം,5ന് കാഴ്ചശ്രീബലി. ഇന്ന് രാത്രി 7.15ന് തിരുവാതിര കളി, ജനുവരി 1ന് രാത്രി 7.30ന് മാതംഗി സത്യമൂർത്തിയുടെ സംഗീതസദസ്. 2ന് രാത്രി 7.30ന് തന്ത്രിവാദ്യ ലയതരംഗ്, 9.30ന് കരോക്കെ ഗാനമേള. 3ന് രാത്രി 7.15ന് നാടകം. 4ന് രാത്രി 7.30ന് കുറത്തിയാട്ടം എന്നിവ നടക്കും. 5ന് പള്ളിവേട്ടയുത്സവം. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 3ന് കാഴ്ചശ്രീബലി, 8ന് നൃത്തസന്ധ്യ, 10ന് പള്ളി നായാട്ട് പുറപ്പാട്, 11ന് പള്ളിനായാട്ട് എതിരേൽപ്പ്. 6ന് ആറാട്ടുത്സവം. രാവിലെ 8.30ന് ആറാട്ട്ബലി, 1ന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിൽ ആറാട്ട്, 1.30ന് ആറാട്ട്‌സദ്യ, 5.30ന് നാദസ്വരക്കച്ചേരി, 7ന് ആറാട്ട് എതിരേൽപ്പ്.