വാഴൂർ: ചങ്ങനാശേരി-വാഴൂർ റോഡിൽ പുളിക്കൽ കവലയ്ക്ക് സമീപം ഉദയപുരത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിടിയിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്. കാനം കപ്പക്കാലയിൽ വിലാസിനിയുടെ മകൻ വിഷ്ണു (21) സുഹൃത്ത് ജയകൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. പുളിക്കൽ കവല ഭാഗത്തേക്ക് പോയ ബൈക്കും എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടിപ്പർ ലോറി നടുറോഡിൽ മറിഞ്ഞെങ്കിലും കൂടുതൽ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് യുവാക്കളെ ആശുപതിയിലെത്തിച്ചു. പള്ളിക്കത്തോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.