kob-musthafa-ponkunnam

പൊൻകുന്നം: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. പൊൻകുന്നം മഞ്ഞാവിൽ കല്ലൂതെക്കേതിൽ മുസ്തഫയാണ് (27) ഇന്നലെ പുലർച്ചെ മരിച്ചത്. എലിപ്പനിയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മൂന്നുദിവസം മുൻപ് പനി ബാധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: റസീന. മകൾ: മുബീന. കബറടക്കം നടത്തി.