പൊൻകുന്നം: തോണിപ്പാറ ഗ്രാമക്കൂട്ടായ്മയുടെ 11ാം വാർഷികം ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ.ബിന്ദു തോമസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.ആർ. സാഗർ, ഗ്രാമപ്പഞ്ചായത്തംഗം പി.മോഹൻ റാം, സുമ കമലാസനൻ, ശ്യാം ബാബു, പി.കെ. സദാശിവൻ, കെ. കമലാസനൻ, പി.ഐ. ഷൂജ, കെ.കെ. സന്തോഷ്‌കുമാർ, പി.പി. റെജി, ടി.എസ്. സുജിത്ത്, സ്റ്റനിൻ വത്സൻ, എം.എസ്.സാനു തുടങ്ങിയവർ പ്രസംഗിച്ചു.