വൈക്കം: കേരളത്തിൽ 1957 ൽ സി. പി. ഐ. യുടെ നേതൃത്വത്തിൽ രൂപംകൊണ്ട ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് സാമൂഹ്യമാറ്റങ്ങൾക്ക് വഴിതെളിച്ചതെന്ന് സി. പി. ഐ. ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ പറഞ്ഞു. സി. പി. ഐ. കേരള ഘടക രൂപീകരണത്തിന്റെ 80 ാം വാർഷികവും, ചെത്തുതൊഴിലാളി യൂണിയന്റെ 75 ാം വാർഷികവും ആദ്യകാല പ്രവർത്തകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെത്തുതൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം. ഡി. ബാബുരാജ്, ആർ. സുശീലൻ, ലീനമ്മ ഉദയകുമാർ, ജോൺ വി. ജോസഫ്, കെ. അജിത്ത്, ഡി. രഞ്ജിത്ത്കുമാർ, കെ. എ. രവീന്ദ്രൻ, കെ. എസ്. രത്‌നാകരൻ, കെ. ഡി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു.