വൈക്കം: കേരള സ്‌റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് വെച്ചൂർ യൂണിറ്റിന്റെ വിമുക്തഭട കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് കെ. ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ഒ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. കെ. കെ. വിശ്വനാഥൻ നായർ, റിട്ട. മേജർ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. മണികണ്ഠൻ, മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി ലളിത എം. നായർ, എൻ. സോമൻ, എ. എൻ. സുധാകരൻ, കെ. ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചമ്പക്കുളം സെന്റ് മേരീസ് എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ ബീന സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.