പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ആറാട്ടും രഥോത്സവവും ഇന്ന് നടക്കും. വൈകിട്ട് 6.15നാണ് ആറാട്ട്. ആനയെഴുന്നള്ളിപ്പിന് പകരം ദേവിയെ രഥത്തിലാണ് എഴുന്നള്ളിക്കുന്നത്. വ്രതവിശുദ്ധിയിൽ ഭക്തർ ചേർന്നാണ് രഥം വലിച്ച് ദേവിയെ ആനയിക്കുന്നത്. തെക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളിയുണ്ട്. 8.30നാണ് ആറാട്ടെതിരേൽപ്പ്.