കോട്ടയം: കാനനപാതയിലെ വഴിയോര കച്ചവടക്കാർക്ക് മദ്യംവില്പന നടത്തിവന്ന നിരവധി അബ്കാരി കേസിലെ പ്രതി അറസ്റ്റിൽ. കാളകെട്ടി ഇലവുങ്കൽ ഡക്കാസുനി എന്നറിയപ്പെടുന്ന സിനു മോൻ (37) നെയാണ് എരുമേലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സി.കെ. സുരേഷ് , ഷാഡോ ടീം മാമ്മൻ ശാമുവേൽ, പി.ആർ.രതീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്. ഷിനോ , എം.എസ്. ഹാംലറ്റ്, ശ്രീജാ മോഹൻ, ജോസ് പോൾ എന്നിവർ പങ്കെടുത്തു.