പാലാ: തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 6.11 നും 7.05നും മധ്യേ പറവൂർ രാകേഷ് തന്ത്രികൾ, പെരുമ്പളം സി.എസ്. നാരായണൻ തന്ത്രികൾ, മേൽശാന്തി രഞ്ചൻ ശാന്തികൾ എന്നിവർ ചേർന്ന് ഉത്സവത്തിന് കൊടിയേറ്റും. തുടർന്ന് ശ്രീഭൂതബലി, പറയെടുപ്പ്, അന്നദാനം. 8 മുതൽ ആദി ലക്ഷ്മി സി.രാജിന്റെ ഭരതനാട്യം. 8.30 മുതൽ ജോബി പാലായും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ. 3ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമം. വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി. 6.45ന് ഭഗവത് സേവ. 8.30ന് ഭക്തിഗാന ഭജനാമൃതം .
4ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമം. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. 8ന് അന്നദാനം. 8.30 മുതൽ മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന സൂപ്പർ മിറാക്കിൾ മാജിക് ഷോ. 5ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമം. വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 6.45ന് ദീപാരാധന, ഭഗവത് സേവ, 8 ന് അന്നദാനം. 6ന് രാവിലെ 5.30ന് മഹാഗണപതി ഹോമം. വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി.രാത്രി 8ന് ശ്രീഭൂതബലി, അന്നദാനം. 8.30ന് നാടകം-നമ്മളിൽ ഒരാൾ. 7ന് രാവിലെ 5.30ന് മഹാഗണപതി ഹോമം , 11ന് ഉച്ചപ്പൂജ, 6.45ന് ദീപാരാധന, ഭജന, 8.30ന് ഗിന്നസ് അഭീഷ് പി. ഡൊമിനിക്കിന്റെ അത്ഭുത അഭ്യാസപ്രകടനം. 8ന് വൈകിട്ട് 4 മുതൽ പകൽപ്പൂരം. കല്ലിടാംകാവ് ഭഗവതീ ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെടുന്നു. 8.30ന് വെടിക്കെട്ട്. തുടർന്ന് കാവടി ഹിഡുംബൻ പൂജ, രാത്രി 10ന് പള്ളിവേട്ട, പള്ളി നിദ്ര.
9നാണ് ആറാട്ടുത്സവം. രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേകങ്ങൾ. വലിയ കാണിക്ക. 9.30ന് ഗുരുപുരം ജംഗ്ഷനിൽ നിന്ന് കാവടി ഘോഷയാത്ര. 1ന് കാവടി അഭിഷേകം. തുടർന്ന് അന്നദാനം; വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളത്ത്. 7ന് ആറാട്ട്, തുടർന്ന് ആറാട്ടെതിരേൽപ്പ്. വനിതകളുടെ മെഗാ തിരുവാതിര. സേവ, കൊടിമരച്ചുവട്ടിൽ പറ വെയ്പ്, കൊടി ഇറക്കൽ, കലശാഭിഷേകം, മംഗള പൂജ, രാത്രി 11ന് വടക്കു പുറത്ത് വലിയ ഗുരുതി എന്നിവയാണു പ്രധാന പരിപാടികൾ