തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് (എം) അംഗം ജയ്‌സൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ജിമ്മി വാഴാംപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ നേതൃയോഗത്തിൽ ജയ്‌സൺ ജോസഫിന് സ്വീകരണം നൽകി. സ്വീകരണസമ്മേളനം മുൻ എം.പി ജോയ് എബ്രാഹം ഉദ്ഘാടനം ചെയ്തു. കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട്, ഔസേപ്പച്ചൻ ചേബ്ലാനിക്കൽ, സുരേഷ് പുളിക്കക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.