ശ്രീനാരായണഗുരുദേവന്റെ ഒരു പൂർണകായ പ്രതിമ തിരുവനന്തപുരം വെള്ളയമ്പലത്തു സ്ഥാപിക്കുമെന്നു, ഏതാണ്ട് ഒരു വർഷം മുൻപ് മന്ത്രിസഭാ തീരുമാനിച്ചതായി പത്രവാർത്ത ഉണ്ടായിരുന്നു. അതെ യോഗത്തിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനവും എടുത്തിരുന്നു. സാമ്പത്തിക സംവരണവുമായി സർക്കാർ മുന്നോട്ടുപോയി. എന്നാൽ പ്രതിമ നിർമാണത്തെ കുറിച്ചു ഒരു വിവരവും ഇല്ല.
ഈ സർക്കാരിന്റെ കാലാവധി തീരും മുമ്പ് പ്രതിമ നിർമാണം നടക്കുമോ?
എം. വി. ബാബുമോഹൻ