നാവായിക്കുളം:നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഗെയിംസ് ഫെസ്റ്റ് പ്രസിഡന്റ് കെ.തമ്പി സംസ്ഥാന വോളിബാൾ താരം അൻസാരിക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.ഇടമൺനില,നാവായിക്കുളം ഗവ.എച്ച് എസ്സ് എസ്,എസ് കെ വി എച്ച് എസ് കടമ്പാട്ടുകോണം എന്നിവിടങ്ങളിൽ ഇന്നുമുതൽ എട്ടുവരെ നടത്തും.ദീപശിഖാ റാലി കല്ലമ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പഞ്ചായത്താഫീസിന് മുന്നിൽ സമാപിച്ചു.ദീപശാഖാ പ്രയാണത്തിന് പ്രസിഡന്റ്,വാർഡ് മെമ്പർമാരായ എസ് മണിലാൽ, ബിന്ദു.ഐ.ബി, സിയാദ്,കുടവൂർ നിസാം,ദേവദാസൻ,മഞ്ജുഷ എന്നിവർ പങ്കെടുത്തു.