വരന്തരപ്പിള്ളി: വേലൂപ്പാടത്ത് ബൈക്കിലെത്തിയ അജ്ഞാതൻ യുവതിക്ക് നേരെ മുളകുപൊടി എറിഞ്ഞ് കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. യുവതിക്ക് പരിക്കില്ല. ഇവരുടെ വീടിന് സമീപമായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ചുറ്റിക്കറങ്ങിയ യുവാവ് വീടുകളിൽ കയറി ശല്യം ചെയ്തതായി നാട്ടുകാർക്ക് പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിക്കുന്നുണ്ട്.