സുൽത്താൻ ബത്തേരി : ചീരാൽ പണിക്കർ പടിയിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നലെയും വിഫലമായി. കടുവ അപ്രത്യക്ഷമായ സ്‌കൂൾകുന്നിലെ പൊന്തക്കാടുകളിലാണ് ഇന്നലെ കാലത്ത് 9 മണി മുതൽ 12 മണി വരെ തെരച്ചിൽ നടത്തിയത്. കടുവ പ്രദേശത്ത് ഉള്ളതിന്റെ ലക്ഷണമൊന്നും കണ്ടെത്താനായില്ല.ക്യാമറകൾ കഴിഞ്ഞ ദിവസം വെച്ച സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിച്ച് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.