1. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ െൈലംഗിക ചൂഷണം നടത്താറ് ഉണ്ടെന്ന് വിവാദ വെളിപ്പെടുത്തലും ആയി സിസ്റ്റര്‍ ലൂസി. കന്യാസ്ത്രീ ആയതിന് ശേഷം പീഡന ശ്രമം ഉണ്ടായെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. മൂന്ന് തവണ വൈദികര്‍ ലൈംഗികം ആയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തില്‍ ആണ് ആരോപണങ്ങള്‍. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബന് പല കന്യാസ്ത്രികളും ആയും ബന്ധമുണ്ട് ആയിരുന്നു എന്നും,മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രി പ്രസവിച്ചതായും വെളിപെടുത്തല്‍ . ഉത്തരവാദി ആയ വൈദികനെ സഭ സംരക്ഷിച്ചു എന്നും സിസ്റ്റര്‍ ലൂസിയുടെ രൂക്ഷമായ ആരോപണം. ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രികളെ പള്ളി മേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറ് ഉള്ളത് അശാധാരണ വൈകൃതങ്ങളാണ് . മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗ ഭോഗത്തിന് വിധേയരാക്കറ് ഉണ്ട് എന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.
2. ഹൈക്കോടതി ഉത്തരവിന് എതിരെ ബാര്‍ അസോസിയേഷന്റെ പ്രമേയം. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റേത് ആണ് പ്രമേയം. വാഹനാപകട നഷ്ട പരിഹാരം സംബന്ധിച്ച ഉത്തരവിന് എതിരെ ആണ് ബാര്‍ അസോസിയേഷന്റെ പ്രമേയം. പണം നേരിട്ട് അക്കൗണ്ടില്‍ ഇടണമെന്ന് ആയിരുന്നു ഉത്തരവ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ ആയിരുന്നു ഉത്തരവ്. ഈ ഉത്തരവ് അഭിഭാഷകരുടെ അവകാശ ലംഘനമെന്നാണ് പ്രമേയം.
3.. തെലുങ്കാനയില്‍ മാനഭംഗത്തിന് ഇരയായി വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിന് ഒടുവില്‍ ആണ് നടപടി. പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തല്‍. എസ്.ഐ എം. രവികുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ വേണുഗോപാല്‍ റെഡ്ഡി, എ. സത്യനാരായണ ഗൗഡ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍
4. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും പുറത്ത്. ഡോക്ടറെ പീഡിപ്പിക്കുന്നതിന് മുമ്പ് പ്രതികള്‍ കൂള്‍ ഡ്രിങ്ക്സില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കി കിടത്തി എന്നാണ് റിപ്പോര്‍ട്ട്. മയങ്ങി കിടന്ന യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം മറച്ചിരുന്നു എന്നും പൊലീസ് പറയുന്നു. ഇങ്ങനെ മുഖം മറച്ചതാണ് മരണത്തിന് കാരണം ആയതെന്നാണ് വിവരം. പെണ്‍കുട്ടി മരണപ്പെട്ടന്ന് മനസിലായതോടെ പ്രതികള്‍ പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിച്ചു കളഞ്ഞു
5. വ്യാഴാഴ്ച ആണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനവും കൊലപാതകവും നടന്നത്. വനിതാ വെറ്റിനറി ഡോക്ടറുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായിക്കാന്‍ എന്ന വ്യാജേന അടുത്തെത്തിയ ലോറി ഡ്രൈവറും സംഘവും കൂട്ട മാനഭംഗത്തിന് ശേഷം തീ കൊളുത്തുക ആയിരുന്നു. ഹൈദരാബാദ് ബംഗളൂരു ദേശീയ പാതയില്‍ ഷംഷാബാദില്‍ കലുങ്കിന് അടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കത്തി കരിഞ്ഞ നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
6. രാജ്യത്ത് സവാളവില കുതിച്ച് ഉയരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കിലോയ്ക്ക് എണ്‍പത് മുതല്‍ നൂറ് രൂപ വരെ ആണ് സവാള വില. സവാള വിലയിലെ ഈ വര്‍ധനവില്‍ ജനരോഷം ശക്തം ആകുക ആണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ കൃഷിനാശമാണ് വില വര്‍ധനയ്ക്ക് കാരണം. വില കൂടിയതിന് പിന്നാലെ കച്ചവടത്തിലും വന്‍ കുറവ് ഉണ്ടായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ സവാള കയറ്റുമതിയില്‍ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുക ആണ്. വില കുത്തനെ കൂടിയതോടെ 24 രൂപയ്ക്ക് സവാള വില്‍ക്കുന്ന പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും എല്ലാവര്‍ക്കും ഗുണകരം അല്ലെന്ന വ്യാപപക പരാതി ഉയര്‍ന്ന് വരുന്നുണ്ട്.
7. മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ആയി കോണ്‍ഗ്രസ് എം.എല്‍.എ നാനാ പട്ടോളയെ തിരഞ്ഞെടുത്തു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. അതിനാല്‍ അട്ടിമറികള്‍ ഒന്നുമില്ലാതെ ആണ് നാനാ പട്ടോള സ്പീക്കര്‍ സ്ഥാനത്ത് എത്തിയത്. 169 എം.എല്‍.എമാരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് പിന്നാലെ ആണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സ്പീക്കറെയും തിരഞ്ഞെടുത്തത്.
8. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 906 പോയിന്റാണ് കോഴിക്കോടിന്. 905 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 904 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. സമാപന ദിവസമായ ഇന്ന് 14 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലും കലോത്സവ നഗരിയിലെ എല്ലാ വേദികളിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം ഉര്‍ദു, ഗസല്‍ മത്സരവും ആസ്വാദക പ്രശംസ പിടിച്ചു പറ്റി. കലോത്സവം സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂര്‍ ജില്ലയും തൊട്ട് പികേ ഒന്നാം സ്ഥാനം പിടിക്കാനായി ഒപ്പമുണ്ട്. സമാപന ദിവസമായ ഇന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പോലെ കലോത്സവ നഗരി ജനങ്ങളാല്‍ നിറയും എന്നുറപ്പാണ്. നാടോടി നൃത്തവും മാര്‍ഗംകളിയും ദേശഭക്തി ഗാനവും ഉള്‍പ്പടെ 14 ഇനങ്ങള്‍ മാത്രമാണ് ഇന്ന് അരങ്ങിലെത്തുക. വൈകീട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം ആരംഭിക്കും.