sridhar-sriram

മലയാള സിനിമാ പ്രേഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നിൽപ്പുണ്ട്. ഒപ്പം ചിത്രത്തിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനവും മലയാളികൾ ഇന്നും ഓർക്കാറുണ്ട്. നാഗവല്ലിയായി ശോഭനയും രാമനാഥനായി ഡോ.ശ്രീധര്‍ ശ്രീറാമും തകര്‍ത്താടിയ ഗാനരംഗം കൂടിയായിരുന്നു ഇത്. വർഷങ്ങൾക്കിപ്പുറം ആ ഗാനത്തിന് ഒരിക്കൽ കൂടി ചുവട് വയ്ക്കുകയാണ് അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പാട്ടിനൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടുളള ശ്രീധര്‍ ശ്രീറാമിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 2012ല്‍ പത്മനാഭപുരം പാലസ് സന്ദര്‍ശിച്ചപ്പോള്‍ ശ്രീധര്‍ ശ്രീറാമിനെ കണ്ടതും അദ്ദേഹം ആ പാട്ടിന് നൃത്തം ചെയ്തതുമായ വിശേഷങ്ങള്‍ ധന്യ അജീഷ് കുമാറാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.