ഹസിമാറ: ആന പട്ടാളക്കാരുടെ ക്യാന്റീനിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭൂട്ടാൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഹസിമാറ എന്ന സ്ഥലത്താണ് സംഭവം. ഒരു കൂസലുമില്ലാതെ ആന ക്യാന്റീനിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം.
അവിടെയുള്ള മേശയും കസേരയുമൊക്കെ മറിച്ചിട്ട് ക്യാന്റീൻ ജീവനക്കാരുടെ അടുത്തേക്ക് ആന നടന്നടുക്കുന്നു. അടുക്കളയിലുള്ള അവർ ഒരു കാർഡ്‌ബോർഡ് കത്തിച്ച് പിടിച്ചാണ് ആനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. തീ കണ്ട ആന പിൻതിരിഞ്ഞ് ക്യാന്റീനിൽ നിന്ന് തിരികെപ്പോകുന്നതും വീഡിയോയിൽ കാണാം.
From back home today. The jumbo just walked into the Hashimara Army Canteen... and it was complete madness. pic.twitter.com/4v8sgPjSbh
— Ananya Bhattacharya (@ananya116) November 30, 2019