തിരുവനന്തപുരം: പി.എസ്.സി മുൻ അംഗവും ജനയുഗം മുൻ ജനറൽ മാനേജരും സി.പി.ഐ അഡ്വക്കേറ്റ് ബ്രാഞ്ച് അംഗവും പാർട്ടി സോഷ്യൽ മീഡിയ ഡിപ്പാർട്ട്‌മെന്റ് കമ്മിറ്റി അംഗവുമായിരുന്ന യു. സുരേഷിന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് ജോയന്റ് കൗൺസിൽ ഹാളിൽ അനുസ്മരണയോഗം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വി.എം. സുധീരൻ, പിരപ്പൻകോട് മുരളി, പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കിർ, തിരുവനന്തപുരം ദൂരദർശൻ ഡയറക്ടർ ബൈജുചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.