overall
കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവർ ഓൾ ജേതാക്കളായ പാലക്കാട് ടീമിന് മന്ത്രി സി. രവീന്ദ്രനാഥ്‌ കിരീടം നൽകിയപ്പോൾ. മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ.കുഞ്ഞിരാമൻ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ വി.വി.രമേശൻ തുടങ്ങിയവർ സമീപം

കാഞ്ഞങ്ങാട്: അറബിക് കലോത്സവത്തിൽ 95 പോയിന്റുമായി പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഒന്നാമതെത്തി. 93 പോയിന്റുമായി കൊല്ലം, തൃശൂർ, മലപ്പുറം വയനാട് ജില്ലകൾ രണ്ടാം സ്ഥാനവും 87 പോയിന്റുമായി തിരുവനന്തപുരവും ആലപ്പുഴയും മൂന്നാം സ്ഥാനവും നേടി. സംസ്‌കൃതം കലോത്സവത്തിൽ 95 പേയിന്റുമായി എറണാകുളവും തൃശൂരും ഒന്നാമതെത്തി. കാസർകോഡ് (93) രണ്ടും, കോഴിക്കോട്, കണ്ണൂർ (91) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂൾ തലത്തിൽ 161 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാമതെത്തി. 130 പോയിന്റുമായി ആലപ്പുഴ മാന്നാർ എൻ.എസ് ബോയ്‌സ് എച്ച്.എസും, 112 പോയിന്റുമായി പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പാലക്കാട് v\s കോഴിക്കോട്

 2006ൽ കോഴിക്കോടിനെ പിന്തള്ളി പാലക്കാട് സ്വർണക്കപ്പ് സ്വന്തമാക്കി

 2007 മുതൽ തുടർച്ചയായി കോഴിക്കോട് ജേതാക്കൾ

 2015ൽ ഒപ്പത്തിനൊപ്പം, കോഴിക്കോടുമായി പാലക്കാട് കിരീടം പങ്കുവച്ചു

 2016ൽ മൂന്നു പോയിന്റിനും 2017ൽ രണ്ടു പോയിന്റിനും പാലക്കാടിന് കപ്പ് നഷ്ടം

2018 ൽ മൂന്ന് പോയിന്റുകൾക്ക് കോഴിക്കോടിന് പിന്തള്ളി പാലക്കാടിന് കിരീടം

 സ്വർണക്കപ്പ് ഏർപ്പെടുത്തിയ ശേഷം കൂടുതൽ തവണ ജേതാക്കളായത് കോഴിക്കോട്

1991, 92, 93, 2001, 2002, 2004, 2005 വർഷങ്ങളിലും കോഴിക്കോട് ജേതാക്കളായി