മഞ്ജുവാര്യരുടെ തിരിച്ചുവരവിന് കളമൊരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും മഞ്ജുവും ഒരുമിക്കുന്ന പ്രതി പൂവൻകോഴി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ നിറഞ്ഞ ട്രെയിലറാണ് ചിത്രത്തിന്റേതായി പുറത്തുവന്നത്.

സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിൽ മഞ്ജു വാര്യരുടെ വില്ലനായി എത്തുന്നത്. ഉണ്ണി ആർ. ആദ്യമായെഴുതിയ നോവൽ 'പ്രതി പൂവന്‍കോഴി'യുടെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ നോവലല്ല സിനിമയാകുന്നതെന്നും മറിച്ച് ഉണ്ണി തന്നെ പറഞ്ഞ മറ്റൊരു കഥയാണ് ഇതെന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

trailer-

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ ഉണ്ണി ആർ. ഛായാഗ്രഹണം ജി.ബാലമുരുകൻ. സംഗീതം ഗോപി സുന്ദർ. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.