pooja
photo

കോട്ടയം: പൂജാ ബമ്പറിന്റെ അഞ്ചു കോടി രൂപയുടെ ഒന്നാം സമ്മാനം ആർപ്പൂക്കര പനമ്പാലത്ത് കൊച്ചുവീട്ടിൽ മെഡിക്കൽസിന്റെ ഉടമ പറയരുതോട്ടത്തിൽ എ.പി. തങ്കച്ചന്.

രണ്ടാഴ്‌ച മുൻപ് തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വില്പനക്കാരനിൽ നിന്നാണ് തങ്കച്ചൻ രണ്ടു ടിക്കറ്റ് വാങ്ങിയത്. ഇതിൽ ഒന്നാണ് സമ്മാനാർഹമായ ആർ.ഐ 332952.

എല്ലാ ദിവസവും ലോട്ടറി വില്പനക്കാരൻ മെഡിക്കൽ സ്റ്റോറിൽ എത്തുമായിരുന്നു. ചൊവ്വാഴ്ച പള്ളിയിൽ പോയ ശേഷം 8.45 ഓടെയാണ് തങ്കച്ചൻ കടയിലെത്തുന്നത്. അന്ന് ലോട്ടറി എടുത്ത ശേഷമാണ് കട തുറന്നത്. ശനിയാഴ്ച ഫലം പുറത്തു വന്നെങ്കിലും തങ്കച്ചൻ ലോട്ടറി ഒത്തുനോക്കിയിരുന്നില്ല. ഇന്നലെ രാവിലെ ലോട്ടറി വില്പനക്കാരൻ വിളിച്ച് ടിക്കറ്റ് നോക്കാൻ ആവശ്യപ്പെട്ടെങ്കിലും തങ്കച്ചൻ കുടമാളൂർ പള്ളിയിൽ പോയിരിക്കയായിരുന്നു. പത്തരയോടെ തിരികെ എത്തിയപ്പോൾ ലോട്ടറി വില്പനക്കാരൻ വീട്ടിലുണ്ട്. ഇയാൾ നൽകിയ ഫലവുമായി ഒത്തു നോക്കിയപ്പോഴാണ് സമ്മാനം താനെടുത്ത ടിക്കറ്റിനാണെന്ന് ഉറപ്പിച്ചത്. ഭാര്യ : അനിമോൾ, മക്കൾ :ടോണി (ജർമ്മനിയിൽ എം.ടെക് വിദ്യാർത്ഥി), മകൾ : ടെസ (നട്ടാശേരി മംഗളം കോളേജിൽ രണ്ടാം വർഷ ബി.ആർ വിദ്യാർത്ഥി.)

പാവങ്ങളെ സഹായിക്കും

സമ്മാനത്തുകയിൽ നിശ്‌ചിത ശതമാനം മെഡിക്കൽ കോളേജിലും കുടമാളൂർ പള്ളിയിലും എത്തുന്ന പാവങ്ങൾക്ക് മരുന്നു വാങ്ങാനും മറ്റും നൽകും.

- തങ്കച്ചൻ